Friday, May 9, 2025 9:25 am

സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് താ​ല്‍​ക്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് താ​ല്‍​ക്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നും തീ​രു​മാ​നം. പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ന്‍ കൂ​ടി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം ഏ​ഴു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച​യ്ക്കു ശേ​ഷം തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​ട​ക്കാ​ല നേ​തൃ​പ​ദ​വി ഒ​ഴി​യാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും സോ​ണി​യ അ​റി​യി​ച്ചി​ട്ടും പാ​ര്‍​ട്ടി​ക്ക് പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പാ​ര്‍​ട്ടി​യി​ല്‍ അ​ടി​മു​ടി മാ​റ്റം വേ​ണ​മെ​ന്നും ഗാ​ന്ധി​കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നൊ​രാ​ള്‍ പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 23 മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സോ​ണി​യ​യ്ക്കു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സോ​ണി​യ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റൊ​രു നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ സാ​ധി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ലോ​ക്‌സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ച്ച​തി​നു​ശേ​ഷം സോ​ണി​യ ഇ​ട​ക്കാ​ല പ്ര​സി​ഡന്‍റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ല്‍ പ​ദ​വി ഒ​ഴി​ഞ്ഞ​തി​നും സോ​ണി​യ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഇ​ട​യി​ല്‍ എ​ഐ​സി​സി നേ​തൃ ത്വ​ത്തി​ല്‍​നി​ന്ന് ഒ​ന്നി​ല​ധി​കം പേ​രു​ക​ള്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ഇടപ്പാവൂരില്‍ വീട്ടമ്മയുടെ മാല മുറിച്ചു കടന്നകേസിലെ രണ്ടാമത്തെ പ്രതിയും പിടിയില്‍

0
കോഴഞ്ചേരി : വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി ...

പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം

0
ഇസ്‌ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര...

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ ഒ​രു​ങ്ങി ഹ​റ​മൈ​ൻ ​​ട്രെ​യി​നു​ക​ൾ

0
മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ മ​ക്ക-​മ​ദീ​ന ഹ​റ​മൈ​ൻ ഹൈ ​സ്പീ​ഡ് ട്രെ​യി​ൻ...