പത്തനംതിട്ടയിലെ കിഴക്കൻ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളിലെ യാത്രക്ലേശത്തിന് പരിഹാരമായില്ല. ചുങ്കപ്പാറയിൽനിന്ന്​ പൊന്തൻപുഴ, മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, റാന്നി, ചാലാപ്പള്ളി, എഴുമറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

മാർച്ച് അവസാനത്തിൽ ഈ റൂട്ടുകളിൽ സർവ്വീസ് നിർത്തിയ സ്വകാര്യബസുകൾ പിന്നീട് സർവ്വീസ് ആരംഭിച്ചിട്ടില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശമായതിനാൽ ഇരു ജില്ലയിലെയും തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേരാണ് ബസ് സർവ്വീസ് ഇല്ലാത്തതുകാരണം കഷ്​ടപ്പെടുന്നത്.

മല്ലപ്പള്ളി ഡിപ്പോയിൽനിന്ന്​ കെ.എസ്​.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ, എല്ലാ സർവ്വീസും ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. ഈ ബസുകൾ വരുന്നതിനും തിരികെ പോകുന്നതിനും കൃത്യമായ സമയം ഇല്ലാത്തതിനാൽ ആർക്കും പ്രയോജനം ലഭിക്കുന്നില്ല.

ബസുകൾ സർവ്വീസ് നടത്തുന്നതിന് സമയകൃത്യത വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. യാത്രക്കാരുടെ കുറവാണ് സ്വകാര്യബസുകൾ സർവ്വീസ് തുടങ്ങാൻ മടിക്കുന്നതിന് കാരണമായി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...