ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു ; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വേ

For full experience, Download our mobile application:
Get it on Google Play

ഓസ്ലോ : നോര്‍വേയില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചു. നിരവധി പേര്‍ അസുഖ ബാധിതരായതായും റിപ്പോര്‍ട്ടുണ്ട്. എണ്‍പത് വയസ്സിന് മുകളിലുള്ളവരിലാണ് വാക്‌സിന്‍ പ്രതികൂല ഫലം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു. ഫൈസര്‍ വാക്‌സിനും മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും മരിച്ച 23 പേരില്‍ 13 പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് പ്രധാനമായും അനുഭവപ്പെട്ടത്.

നോര്‍വേയിലെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലെ വാക്‌സിന്‍ വിതരണത്തിന്റെ തോത് ഫൈസര്‍ താല്‍ക്കാലികമായി കുറച്ചു. മരണങ്ങള്‍ നോര്‍വീജിയന്‍ അധികൃതരുമായി ചേര്‍ന്ന് അന്വേഷിക്കുമെന്ന് ഫൈസര്‍ വ്യക്തമാക്കി. ആശങ്കയ്ക്ക് വകയില്ലെന്നും പ്രതീക്ഷിച്ച പോലെയാണ് കാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതെന്നും കമ്പനി അറിയിച്ചു. ഡിസംബര്‍ അവസാനം മുതല്‍ ഇതുവരെ മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് ഫൈസര്‍-മൊഡേണ വാക്‌സിനുകള്‍ നല്‍കിയിട്ടുള്ളത്. നോര്‍വേയില്‍ ഇതുവരെ 57000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ഞൂറിലേറെ പേര്‍ മരണത്തിന് കീഴടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...