Thursday, July 4, 2024 11:56 am

കൊവിഡ് 19 : 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ പൊലിഞ്ഞത് 3000 ജീവനുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ കൊവിഡ് നിര്‍ജ്ജീവമാക്കിയത് 3000 ഹൃദയങ്ങളെ. ലോകത്തിലെ ഒരു രാജ്യത്തിലെയും പ്രതിദിന മരണസംഖ്യ ഇത്രയധികം ഉയര്‍ന്നിട്ടില്ല. ഇതോടെ അമേരിക്കയിലെ മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 68,566 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 11,87,233 ഉം. കഴിഞ്ഞ രണ്ടാഴ്ച്ചയായി അമേരിക്ക കൊറോണയെ കീഴടക്കി എന്ന ഭാവമായിരുന്നു. ഈ രോഗം മറ്റേത് രോഗത്തേയും പോലെത്തന്നെ പരിഗണിച്ചാല്‍ മതി എന്ന നിലപാടായിരുന്നു. അതിന്റെ സൂചനയായിട്ടായിരുന്നു പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളില്‍ ഷോപ്പിങ് മാളുകള്‍, ബാറുകള്‍ തുടങ്ങി ആളുകള്‍ തടിച്ചു കൂടുന്ന പൊതുയിടങ്ങള്‍ വരെ തുറന്നു.

ഇതിനിടയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ടെക്‌സാസും എത്തി. വെള്ളിയാഴ്ച്ച മുതല്‍ക്കാണ് അവിടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. റസ്റ്റോറന്റുകളും, സിനിമാ തീയറ്ററുകളും മാളുകളും മറ്റും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ അവയില്‍ അവക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ 25% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയൂ. അതേസമയം ബാറുകള്‍, ജിം, സലൂണുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും.

നേരത്തേ ഇളവുകള്‍ പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളിലും ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ മാര്‍ക്കറ്റുകളും ഫ്‌ളോറിഡയിലെ ബീച്ചുകളും എല്ലാം ആളുകളെ കൊണ്ട് നിറയുവാന്‍ തുടങ്ങി. മിയാമിഡേഡ് കൗണ്ടിയിലെ പാര്‍ക്കുകളിലും മറ്റും വാരാന്ത്യത്തില്‍ നല്ല തിരക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്‌ളോറിഡയില്‍ തിങ്കളാഴ്ച്ച മുതല്‍ റെസ്‌റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. എന്നിരുന്നാലും അവയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ 25% ആളുകളെ മാത്രമേ ഉള്ളില്‍ പ്രവശിപ്പിക്കുകയുള്ളു.

കാലിഫോര്‍ണിയയിലെ ഫിലിംസിറ്റിയിലെ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ ഇന്നലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ഇവിടത്തെ ബീച്ചുകള്‍ മെയ് 15 വരെ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, ബീച്ചുകള്‍ തുറക്കുവാനായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്ത് ആദ്യത്തെ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാഷിങ്ടണില്‍ മെയ് 5 മുതല്‍ക്കാണ് ചില ഇളവുകള്‍ നടപ്പിലാക്കുക. മെയ് 31 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ സംസ്ഥാനത്ത് മെയ് 5 മുതല്‍ ഔട്ട് ഡോര്‍ വിനോദ പരിപാടികള്‍, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ചില ഇളവുകള്‍ നിലവില്‍ വരും. അതുപോലെ അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര കേന്ദ്രങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനാകും.

എന്നാല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ന്യുയോര്‍ക്കില്‍ ഇളം വെയില്‍ കായുവാന്‍ ആയിരങ്ങള്‍ നഗരത്തിലെ പാര്‍ക്കുകളിലും മറ്റും ഒത്തുകൂടിയത് ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിതെളിച്ചു. ഇവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ 1000 ഉദ്യോഗസ്ഥരെ നിയമിക്കേണ്ടിവന്നു. സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച 43 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നികുതി വർധനയ്ക്ക് പിന്നാലെ എംപിമാരുടെ ശമ്പള വർധനയും വെട്ടി കെനിയ

0
നെയ്റോബി: വോട്ട് ചെയ്ത ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും...

SFI തുടരുന്നത് പ്രാകൃതമായ സംസ്കാരം ; തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം

0
ആലപ്പുഴ: SFI ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി...

വിഷവിമുക്ത ഓർഗാനിക്ക് ഉത്പന്നങ്ങളുമായി മല്ലപ്പള്ളി ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണിയിലേക്ക്

0
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്കിലെ കർഷകരുടെ കമ്പനിയായ മല്ലപ്പള്ളി ഫാർമർ പ്രൊഡ്യൂസർ കമ്പനി...

ഡോ. ജിതേഷ്ജിയ്ക്ക് ‘റോട്ടറി എക്‌സലൻസ്- 2024’ അവാർഡ്

0
കൊല്ലം : 'റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ ഈസ്റ്റ് ' ഏർപ്പെടുത്തിയ...