പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 60,000 പാക്കറ്റ് പാന്‍മസാല പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പിക്കപ്പില്‍ കടത്തുകയായിരുന്നു 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് രണ്ട് പേര്‍ പിടിയില്‍. ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങള്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 24 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 60,000 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്‍, വളാംകുളം സ്വദേശി അബ്‍ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു പാന്‍മസാല. സവാള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

നേരത്തേയും ഇത്തരത്തില്‍ ഉള്ളി ചാക്കുകള്‍ക്കിടിയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്തിയിട്ടുണ്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ മംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...