Wednesday, May 15, 2024 3:52 pm

രമേശ് ചെന്നിത്തലയുടെ കണ്‍ട്രോള്‍ റൂമിലെത്തിയത് 24000 ത്തോളം പരാതികള്‍ ; മുഖ്യമന്ത്രിക്ക് 25 കത്തുകള്‍ അയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ ക്രമീകരിച്ച കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചത് 24000 ത്തോളം പരാതികള്‍. 40 ദിവസത്തിനിടെയാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. മിക്ക പരാതികള്‍ക്കും പരിഹാരം കണ്ടെത്തിയെന്ന് ചെന്നിത്തല പറഞ്ഞു. പരാതികള്‍ സംബന്ധിച്ച് 25 ഓളം കത്തുകള്‍ മുഖ്യമന്ത്രിക്കും ഏഴ് കത്തുകള്‍ പ്രധാനമന്ത്രിക്കും 11 കത്തുകള്‍ വിദേശകാര്യമന്ത്രിക്കും നല്‍കി. ചെന്നിത്തല നല്‍കിയ കത്തുകളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരം കണ്ടെന്നുംപ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജ്, സമൂഹ അടുക്കള, സാമൂഹ്യപെന്‍ഷന്‍ എന്നിവ സംബന്ധിച്ച് നല്‍കിയ കത്തുകളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഇപ്പോഴും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പറയുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ചെന്നിത്തലയുടെ ഓഫീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ആളുകള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാമെന്നും നടപടിയുണ്ടാകുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ഉറപ്പ്.

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്പ്രിംഗ്‌ളര്‍ ഐടി കമ്പനിക്ക് രോഗികളുടെ വിവരം കൈമാറുന്നത് ഡാറ്റ വില്‍പനയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പിന്നീട് സാലറി ചാലഞ്ചിനെതിരെയും പ്രതിപക്ഷ അധ്യാപക സംഘടന ഹൈക്കോടതിയെ സമീപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

0
കൊച്ചി : നെടുമ്പറമ്പില്‍ എന്‍.എം ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികള്‍. കേരളത്തിലെ...

കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; ആളപായമില്ല

0
കണ്ണൂര്‍ : കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അടുക്കളയുടെ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു...

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി...