കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അടുക്കളയുടെ പുറത്തെ വരാന്തയില്‍ സൂക്ഷിച്ച സിലിണ്ടറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമല്ല. കാവിന്മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം ദേവന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച ഉച്ച 1.30നാണ് അപകടം. വീട്ടില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് പുറമെയുള്ള സിലിണ്ടറാണിത്. അപകടസമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്നുള്ള കടയില്‍ ജോലി ചെയ്യുന്ന ദേവനും ഭാര്യയും ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് വരുന്ന സമയം ഉഗ്രശബ്ദത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

വീടിന്റെ പിന്‍വശത്തുള്ള ഗ്രില്‍സ് പൂര്‍ണമായും മുറ്റത്തേക്ക് തെറിച്ചു. കിണര്‍ ആള്‍മറയുടെ കല്ലുകളും അടുക്കള ഭാഗത്തെ ചുമരുകളും അടര്‍ന്നുവീണ നിലയിലാണ്. ഉഗ്രശബ്ദം കേട്ട് പരിസരവാസി ഓടിയെത്തി അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു.  അഞ്ചരക്കണ്ടി ഫാര്‍മേഴസ് ബാങ്ക് ഗ്യാസ് ഏജന്‍സി ജീവനക്കാരും എച്ച്.പി. ഡീലര്‍ ജീവനക്കാരുമെത്തി പരിശോധന നടത്തി. 10 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി വീട്ടുടമ അറിയിച്ചു. അപകടസമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...