ഡോ.എം.എസ് സുനിലിന്റെ 241-ാ മത് സ്നേഹഭവനം അമ്പിളിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 241-ാ മത്തെ സ്നേഹ ഭവനം വിദേശ മലയാളിയായ ജോസ് കരികുളത്തിന്റെയും മേരി കരികുളത്തിന്റെയും സഹായത്താൽ പുതുശ്ശേരിഭാഗം വലിയ പനങ്കാവിൽ വിധവയായ അമ്പിളിക്കും രണ്ട് കുഞ്ഞുങ്ങൾക്കുമായി പണിതു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചലച്ചിത്ര താരം പ്രിയങ്ക നായർ നിർവഹിച്ചു. ശക്തമായ മഴയിൽ കാലപ്പഴക്കം ചെന്ന വീട് തകർന്നു വീണതിനെ തുടർന്ന് സഹോദരിയുടെ വീട്ടിൽ അഭയം തേടിയ അമ്പിളി ഭർത്താവ് മരിച്ച് രണ്ടു കുട്ടികളുമായി സഹോദരിയുടെ കരുണയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്.

അമ്പിളിക്ക് സ്വന്തമായി ഒരു വീടു പണിയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് അംഗം ബി.സന്തോഷ് കുമാർ, സന്തോഷ് കൊച്ചു പനങ്കാവിൽ, കെ.പി ജയലാൽ, സജി, ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...