കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും ; കേന്ദ്ര വ്യോമയാന മന്ത്രി വി.കെ. സിംഗ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2025ന് മുമ്പായി സ്വകാര്യവത്കരിക്കും. വ്യോമയാന മന്ത്രി വി കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രത്തിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതിയിൽപ്പെടുത്തിയാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്.

ഭുവനേശ്വർ, വാരണാസി, അമൃത്സർ, നാഗ്പൂർ, കോയമ്പത്തൂർ, പട്‌ന, മധുര, സൂറത്ത്, ഇൻഡോർ, കോഴിക്കോട് കരിപ്പൂർ, ജോധ്പൂർ, ചെന്നൈ, വിജയവാഡ, റാഞ്ചി, ഹൂബ്ലി, ഇംഫാൽ, അഗർത്തല, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് പദ്ധതിക്ക് കീഴിൽ വരിക. 2019-20 സാമ്പത്തിക വർഷത്തിൽ നാല് ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത വിമാനത്താവളങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി അടക്കം 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കും. പദ്ധതി നടപ്പിൽ വന്നാലും എയർപോർട്ട് അതോറിറ്റിക്ക് തന്നെയാകും ഉടമസ്ഥാവകാശം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...