ജഡ്ജിയെ അധിക്ഷേപിച്ച് പ്ലീഡർ ; സിറ്റിംഗ് നിർത്തി ജഡ്ജി ചേംബറിലേയ്ക്കു മടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍ക്കാര്‍ അഭിഭാഷകന്‍റെ പെരുമാറ്റത്തില്‍ അതൃപ്തനായ ഹൈക്കോടതി ജഡ്ജി സിറ്റിംഗ് നിര്‍ത്തി ചേംബറിലേക്ക് മടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സംഭവം. സര്‍ക്കാര്‍ അഭിഭാഷകനായ സി.എന്‍ പ്രഭാകരന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. പ്രോസിക്യൂഷന്‍ തടസ വാദമുന്നയിച്ചിട്ടും പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രഭാകരന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പരാമര്‍ശങ്ങള്‍ തുടര്‍ന്നതോടെ ജഡ്ജി സിറ്റിംഗ് നിര്‍ത്തി ചേംബറിലേക്ക് മടങ്ങി. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍റെ സഹോദരനാണ് സര്‍ക്കാര്‍ അഭിഭാഷകനായ സി.എന്‍ പ്രഭാകരന്‍. സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ ചേംബറിലേക്ക് വിളിച്ചു വരുത്തി. ഗവ. പ്ലീഡറുടെ പെരുമാറ്റത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് ഈ ബെഞ്ചില്‍ ഹാജരാകുന്നതില്‍ നിന്ന് ബന്ധപ്പെട്ട ഗവ. പ്ലീഡറെ നീക്കുകയും ജാമ്യ ഹർജി പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...