കേന്ദ്രസർക്കാർ നൽകുന്ന 25 ഇലക്ട്രിക് ബസുകൾ തൃശൂരിൽ ഉടൻ എത്തും

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കേന്ദ്രസർക്കാർ നൽകുന്ന 25 ഇലക്ട്രിക് ബസുകൾ തൃശൂരിൽ ഉടൻ എത്തും. സർവീസ് റൂട്ടുകൾ സംബന്ധിച്ച ചർച്ച കെഎസ്ആർടിസി തുടങ്ങി. പ്രധാനമന്ത്രിയുടെ സേവാ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂരിന് അനുവദിച്ച 100 ഇലക്ട്രിക് ബസുകളിൽ 25 എണ്ണം ആണ് ഉടൻ എത്തുക. ഇതോടെ നഗരത്തിലെ മലിനീകരണ പ്രശ്നത്തിന് വലിയ പരിഹാരമാവും. 35 സീറ്റ് ഉള്ള ബസുകൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മുതൽ 300 കിലോമീറ്റർ വരെ ഓടും. തൃശൂർ നഗരവും നഗരത്തിനു 20 കിലോമീറ്റർ ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബസ് സർവീസ് നടത്താനാണ് പദ്ധതി. സ്വകാര്യ ബസുകൾ സ്വരാജ് റൗണ്ടിൽ എത്തുന്നത് ഒഴിവാക്കിയാൽ നഗരത്തിൽ മലിനീകരണം കുറയും. ഏറെ ആശുപത്രികളുള്ള ഈ പ്രദേശത്ത് ശബ്ദമലിനീകരണവും കുറയ്ക്കാം.

87 ബസുകൾ ഉള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൂടുതൽ ബസുകൾ ഉൾക്കൊള്ളാൻ ആവില്ല. ചാർജിങ് സൗകര്യങ്ങളോടുകൂടി പാർക്കിംഗ് സൗകര്യം ഒരുക്കാൻ കോർപ്പറേഷന്റെ സഹായം അധികൃതർ തേടിയിട്ടുണ്ട്. നഗരത്തിലെത്താതെ സർവീസ് നടത്തുന്ന ബസുകൾക്ക് മറ്റൊടങ്ങളിലും ചാർജിങ് പോയിന്റുകൾ വികസിപ്പിക്കേണ്ടിവരും. തിരുവനന്തപുരത്തേതു പോലെ ആദ്യഘട്ടത്തിൽ പത്തു രൂപയാകും ബസ് ചാർജ്. മികച്ച റൂട്ടുകൾ കണ്ടെത്തി ആദ്യഘട്ടത്തിൽ തന്നെ സർവീസ് എങ്ങനെ ലാഭകരമാക്കും എന്നതാണ് അധികൃതർ നേരിടുന്ന വെല്ലുവിളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...