ചെറുകോൽ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി ; 25 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെറുകോൽ -നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ. ഇതിനായി സർക്കാരിൻറെ പ്രത്യേക അനുമതി വാങ്ങും. ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിൽ പൂർണ്ണമായും റാന്നി പഞ്ചായത്തിന്‍റെ മൂന്നു വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയാണ് ചെറുകോൽ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി. പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാന്റിനായി ഖാദി ഗ്രാമോദ്യോഗ നിധിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു കണ്ടുവെച്ചിരുന്നത്. എന്നാൽ ഇത് ഏറ്റെടുക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതി അനിശ്ചിതമായി നീണ്ടുപോയി. ഈ സാഹചര്യത്തിലാണ് നേരത്തെ കണ്ട സ്ഥലത്തിനടുത്ത് ഉള്ള സ്വകാര്യ വ്യക്തി സ്ഥലം ട്രീറ്റ്മെൻറ് പ്ലാന്റിന് വിട്ടുനൽക്കാമെന്ന് പഞ്ചായത്തിനെ അറിയിച്ചത്.

എംഎൽഎ ഫണ്ടില്‍ നിന്നും ചെലവാക്കുന്ന 25 ലക്ഷം രൂപ കഴിച്ചുള്ള തുക ചെറുകോൽ, നാരങ്ങാനം ,റാന്നി പഞ്ചായത്തുകൾ സംയുക്തമായി മുടക്കും. എംഎൽഎ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും മൂന്ന് പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. റോഡിന് ഇരുവശവും പൈപ്പ് ഇടുന്നതിന് കുഴി എടുത്തിരിക്കുന്നത് അപകടം സാധ്യതകൾ ഉണ്ടാക്കുന്ന കാര്യം ജനപ്രതിനിധികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. അപകട സാധ്യത മുന്നറിയിപ്പുകൾ വേണ്ടപോലെ സ്ഥാപിച്ച ശേഷമേ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാവൂ എന്നും പൈപ്പ് സ്ഥാപിച്ചാലുടൻ കുഴികൾ പഴയപടിയിൽ ആക്കണമെന്നും എംഎൽഎ നിർദ്ദേശം നൽകി.  പ്ലാന്റിനായി വിട്ടുനിൽക്കുന്ന സ്ഥലവും എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്മാരായ  കെ ആർ പ്രകാശ്, കെ ആർ സന്തോഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...