25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് ; ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം കുറയുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മെയ് മാസത്തിൽ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ 4.7 ശതമാനമായിരുന്നു. 2022 മെയ് മാസത്തിൽ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. തുടർച്ചയായി നാലാം മാസമാണ് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. മാത്രമല്ല, ആർബിഐയുടെ കംഫർട്ട് സോണിൽ അതായത് 6 ശതമാനത്തിൽ താഴെ തുടരുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. 2021 ഏപ്രിലിൽ 4.23 ശതമാനമായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയിൽ 2.91 ശതമാനമായിരുന്നു, ഏപ്രിലിലെ 3.84 ശതമാനത്തേക്കാൾ കുറവാണ് ഇത്. ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞത് പണപ്പെരുപ്പം കുറയാൻ കരണമാക്കിയിട്ടുണ്ട്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റം ഏപ്രിലിലെ 5.52 ശതമാനത്തിൽ നിന്ന് മേയിൽ 4.64 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആഴ്ച, റിസർവ് ബാങ്ക് പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു, 6.5 ശതമാനമാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.1 ശതമാനമായി കണക്കാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...