ഡല്‍ഹി : സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.