പാക് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം (PML-N), പാകിസ്താൻ പീപ്പീൾസ് പാർട്ടി (PPP) എന്നിവരുടെ പിന്തുണയോടെ സ്ഥാനാർത്ഥിയാകുന്ന മുൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനാണ് തിരഞ്ഞെടുപ്പിൽ മുൻതൂക്കം. പാകിസ്താൻ തെഹ് രീകെ-ഇൻസാഫ് പാർട്ടിയുടെ (PTI) പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗൺസിൽ ചെയർമാൻ സാഹിബ്‌സാദ ഹമീദ് റാസ നാമനിർദ്ദേശം ചെയ്ത ഒമർ അയൂബ് ഖാനാണ് എതിരാളി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൻഎമാരാണ് വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക.

മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണയാണ് ഷഹ്ബാസ് ഷെരീഫിനുള്ളത്. സഹോദരൻ നവാസ് ഷെരീഫാണ് ഷഹ്ബാസിനെ നാമനിർദ്ദേശം ചെയ്തത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിവരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...