കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ എന്ന അപൂർവ പ്രതിഭാസമാണെന്ന വാർത്തകൾ നിഷേധിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനും മുമ്പുണ്ടായിട്ടില്ലാത്ത വിധം മഴയ്ക്കും കാരണം ഈ പ്രതിഭാസമാണെന്ന പ്രചരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് അതോറിറ്റി വ്യക്തമാക്കിയത്. ‘ക്ലൈമറ്റ് ഡോം’ എന്ന പേരിൽ ഒരു ശാസ്ത്രീയ പദം അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളോ വിദഗ്ധ സംഘടനകളോ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രം പറയുന്നു.

വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ വിളിച്ചുവരുത്തിയതായും ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളിൽ പൊതുജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും, കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...