ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്നും റെസായി പറഞ്ഞു. അതിനിടെ, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയിൽ ഒപ്പുവെക്കുമെന്നും റെസായി വ്യക്തമാക്കി.

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് അതിവേഗം ശക്തവും കൂടുതൽ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകൾ ഉൾപ്പടെ ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകൾക്കു നേരെയാണ് ഇറാന്റെ ആക്രമണം. കഴിഞ്ഞദിവസം ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണം യുദ്ധക്കുറ്റമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

നാവിക ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം നടത്തിയിരുന്ന രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്കു നേരെ ഇന്നലെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം തുടർന്നാൽ യുഎസ് സൈനിക കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...