മുംബൈ: ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന മുംബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ തീപിടുത്തം. മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവ സമയം 25 ഡോക്ടര്‍മാര്‍ ഹോട്ടലിലുണ്ടായിരുന്നു. ഇവരെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുംബൈയിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോപ്പറേഷന് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
മുംബൈയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തങ്ങള്‍ക്ക് എത്തിയ ഡോക്ടര്‍ താമസിച്ചിരുന്ന ഹോട്ടലിനു തീപിടുത്തം
RECENT NEWS
Advertisment