തെലങ്കാനയില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മേഡക്ക് : തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 120 അടി താഴ്ചയിലേക്ക് സായ് വര്‍ദ്ധന്‍ കാല്‍തെറ്റി വീഴുകയായിരുന്നു. കുട്ടിയെ കുഴക്കിണറില്‍ നിന്ന് പുറത്തെത്തിക്കാന്‍ സമാന്തര കിണര്‍ കുഴിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടി ഉപേക്ഷിക്കപ്പെട്ട കുഴല്‍കിണറിലേക്ക് വീണത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ സാരി കിണറ്റിലേക്ക് താഴ്ത്തിക്കൊടുത്തു. എന്നാല്‍ ആഴത്തിലേക്ക് പോയതിനാല്‍ കുട്ടിക്ക് സാരിയില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. കുഴല്‍ക്കിണറിനകത്ത് നിന്ന് കുട്ടിയുടെ നേര്‍ത്ത കരച്ചല്‍ കേള്‍ക്കാന്‍ സാധിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മേഡക് കളക്ടര്‍ എം. ധര്‍മ്മറെഡ്ഡി, എസ്പി ചന്ദന ദീപ്തി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....