25കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു. യുപി പോലീസ് സബ് ഇൻസ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റിചയും ബൈക്കും മറിഞ്ഞിരുന്നു. പിന്നാലെ വന്ന കാർ റിചയെ ഇടിച്ചതോടെയാണ് മരണം സംഭവിച്ചത്. ഗാസിയാബാദ് കവിനഗർ പോലീസ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ ഒരു മണിയോടെ തൻ്റെ വാടക വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം.

കാറിടിച്ച് റിചയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പോലീസ് പറയുന്നു. ദഡൽഹി എൻസിആറിലെ തെരുവുകളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റി പുനരധിവസിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഓഗസ്റ്റ് 11 ലെ ഉത്തരവിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. യുവ വനിതാ സബ് ഇൻസ്പെക്ടറുടെ മരണം തെരുവ് നായ വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമാക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...