സ്വകാര്യ ബസിന്റെ വഴിമുടക്കിയ കാർ യാത്രികന് 25,000 രൂപ പിഴ ; കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വാകാര്യ ബസിന്റെ വഴിമുടക്കിയ കാർ യാത്രികന് എറണാകുളം ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തി. ബസ് അപകടത്തിൽപെടുകയും കാർ യാത്രക്കാർ ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്തിരുന്നു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കാർ യാത്രക്കാരന് പിഴ ചുമത്തിയത്. കാക്കനാട് – എറണാകുളം റൂട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. കാക്കനാട്ടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുമ്പിൽ കലൂർ സ്റ്റേഡിയം മുതലാണ് മാർഗതടസ്സവുമായി കാർ യാത്രക്കാരനെത്തുന്നത്. ബസിനു കടന്നുപോകാന്‍ വഴി കൊടുക്കാതെ വേഗം കുറച്ച് ഓടിക്കുകയായിരുന്നു.

എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂർ, മണപ്പാട്ടി പറമ്പ് സിഗ്നലുകളിൽ ബസിനെ തടഞ്ഞിടാനും കാർ യാത്രക്കാർ ശ്രമിച്ചു. ലിസി ജങ്ഷനിൽ കാറിനെ മറികടന്നുപോയ ബസിനെ പിന്തുടർന്ന് വലതുവശം ചേർന്നു തെറ്റായ ദിശയിൽ കാർ എത്തുന്നത് കണ്ട് ഭയന്ന ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടുമുമ്പിലെ മറ്റൊരു കാറിൽ ബസിടിച്ചു. തുടർന്ന് പിന്നാലെയെത്തിയ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബസ് ഡ്രൈവർ പി.എ. നവാസിനെ മർദിക്കുകയായിരുന്നു. സംഭവത്തിനിടെ ഇതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് വിഷയത്തിൽ ഇടപെട്ടു. രണ്ടു വാഹനങ്ങളും പരിശോധിച്ച് എറണാകുളം ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കാർ യാത്രക്കാരന് പിഴ ചുമത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫ്‌സിആർഎ ബിൽ അവതരിപ്പിക്കുന്നതിൽ നിർണായക ചർച്ച : അന്തിമ തീരുമാനം കാര്യോപദേശകസമിതി യോഗത്തിലെന്ന് നിയമമന്ത്രി

0
ഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ...

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം ; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

0
പത്തനംതിട്ട: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി....

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു

0
ഇടുക്കി : ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ...

മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം ; 2 പേർ പിടിയിൽ

0
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം...