ഓപ്പറേഷന്‍ മത്സ്യയില്‍ ഇന്ന് പിടികൂടിയത് 253 കിലോ മത്സ്യം ; പഴകിയ മത്സ്യം കൂടുതല്‍ കണ്ടെത്തിയത് എറണാകുളത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബില്‍ പരിശോധിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി 285 സാമ്പിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കേടായ 253 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ നിന്നുമാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 5 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ പിടികൂടിയ മത്സ്യത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം’ ; സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് നിക്ഷേപകരെ...

ആരോ​ഗ്യ മേഖലയ്ക്കായും സുപ്രധാന പ്രഖ്യാപനങ്ങൾ ; വകയിരുത്തിയത് 2074 കോടി രൂപ

0
തിരുവനന്തപുരം : ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണ് ഇതെന്ന്...

നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും ; 200...

0
തിരുവനന്തപുരം : കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള...

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...