Tuesday, May 13, 2025 5:31 pm

ഗസ്സയിലേക്ക് ​സഹായം ശേഖരിക്കാൻ 26 കേന്ദ്രങ്ങൾ; നയതന്ത്ര ദൗത്യം ശക്തമാക്കി യു.എ.ഇ

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം സജീവമാക്കി യു.എ.ഇ. വിവിധ ലോക നേതാക്കളുമായി യു.എ.ഇ പ്രസിഡൻറ്​ ചർച്ച നടത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വൻശക്തി രാജ്യങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും യു.എ.ഇ നേതാക്കൾ ആവശ്യപ്പെട്ടു.ഗസ്സയിൽ നിരപാധികൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, അടിയന്തരമായി മാനുഷിക സഹായം ഗസ്സയിൽ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ യു.എ.ഇയുടെ നയതന്ത്ര ദൗത്യം. യു.എ.ഇ പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്യാൻ വിവിധ ലോക നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചു. സ്ഥിതിഗതികളുടെ ഗൗരവം ഉൾക്കൊണ്ട്​ അടിയന്തര നടപടിയാണ്​ വേണ്ടതെന്ന് അദ്ദേഹം വ്യക്​തമാക്കി.

ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ഈജിപ്​ത്​ പ്രസിഡന്റ് അബ്​ദുൽ ഫത്താഹ്​ അൽസീസി, യൂറോപ്യൻ കമീഷൻ പ്രസിഡന്റ്​ ഉർസുല വോൻ ദെർ ലയൻ, ​ഇ​സ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവരുമായി യു.എ.ഇ പ്രസിഡന്റ്​ ഫോണിൽ സംസാരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കുക, ആക്രമണം നിർത്തിവെക്കുക, ഗസ്സയിലെ ജനതയ്ക്ക്​ അവശ്യ വസ്​തുക്കളും കുടിവെള്ളവും പുനഃസ്ഥാപിക്കുക എന്നിവയിൽ തീരുമാനം വൈകരുതെന്ന്​ യു.എ.ഇ പ്രസിഡൻറ്​ പറഞ്ഞു. മേഖലയുടെ കെട്ടുറപ്പിനെയും സുരക്ഷയെയും നിലവിലെ സംഘർഷം ബാധിക്കും എന്നിരിക്കെ, കരുതലോടെയുള്ള നടപടികളാണ്​ വേണ്ടതെന്നും യു.എ.ഇ പ്രസിഡന്റ്​ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി

0
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട്...

മദ്യലഹരിയിൽ ഓടിച്ചു വന്ന ലോറി രണ്ടു പേരെ ഇടിച്ച് തെറിപ്പിച്ചു

0
ചാലക്കര: മദ്യലഹരിയിൽ ഓടിച്ചു വന്ന ലോറി രണ്ടു പേരെ ഇടിച്ച് തെറിപ്പിച്ചു....

കാശ്മീർ പ്രശ്നത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇഎംഎസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് സംഘപ്പിക്കുന്ന സെമിനാർ...

0
കോഴിക്കോട്: കാശ്മീർ പ്രശ്നത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇഎംഎസ് ചെയർ ഫോർ മാർക്സിയൻ...

യൂണി വൈ കേരള റീജൻ ദക്ഷിണ മേഖല സമ്മേളനം നടന്നു

0
കുണ്ടറ : യൂണി വൈ കേരള റീജൻ ദക്ഷിണ മേഖല സമ്മേളനം...