ദുബായിൽ മൂന്നു ദിവസം നീളുന്ന സംഗീത ഫെസ്റ്റിവൽ ഡിസംബറിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

ദുബായ് : പരിസ്ഥിതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു സംഗീത ഫെസ്റ്റിവലിന് വേദിയാകുകയാണ് യുഎഇ. ഏര്‍ത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന പേരിൽ ഡിസംബര്‍ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫി തിയേറ്ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍ പങ്കെടുക്കും. 2023 സുസ്ഥിരതാ വര്‍ഷമായി യുഎഇ ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് സംഗീതം, കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഒന്നിക്കുന്ന സംഗീത പരിപാടി. സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരായ സന്ദേശവും ഇത് നൽകും. ഇംഗ്ലീഷ് പോപ് താരം ആൻ മരി, മൊറോക്കൻ ഗായകൻ റെഡ് വൺ, തുര്‍ക്കിയിൽ നിന്നുള്ള മുസ്തഫ സെസെലി, എമിറാത്തി ആര്‍ട്ടിസ്റ്റ് അര്‍ഖാം, ഫിലിപ്പിനോ ആൾട്ടര്‍നേറ്റീവ് താരങ്ങള്‍ ഡിസംബര്‍ അവന്യൂ, ഇന്ത്യൻ ഹാര്‍ഡ് റോക്ക് സൂപ്പര്‍ഗ്രൂപ്പ് ഗിരിഷ് ആൻഡ് ദി ക്രോണിക്കിള്‍സ്, ബെന്നി ദയാല്‍, ഫങ്ക്നേഷൻ, നൗമാന്‍ ബെലേച്ചി, പഞ്ചാബി ആര്‍ട്ടിസ്റ്റ് റിയാര്‍ സാബ്, കോക് സ്റ്റുഡിയോ ആര്‍ട്ടിസ്റ്റുകളായ ഷെയ് ഗിൽ, യങ് സ്റ്റണ്ണേഴ്സ് എന്നിവര്‍ പരിപാടിയിൽ പങ്കെടുക്കും.

സംഗീത പരിപാടിയുടെ സ്റ്റേജ്, ഇൻസ്റ്റലേഷനുകള്‍ എല്ലാം പരിസ്ഥിതി സൗഹൃദമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. സംഗീത പരിപാടികള്‍ക്ക് പുറമേ വര്‍ക്ക് ഷോപ്പുകള്‍, പാനൽ ഡിസ്കഷനുകള്‍ എന്നിവയും നടക്കും. യൂണിവേഴ്സിറ്റി ആര്‍ട്ട് കോൺടെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. ദുബായിലെ സര്‍വകലാശാലകളും ഡിസൻ സ്കൂളുകളും ഓഷ്യൻസ് ഓഫ് ചേഞ്ച് എന്ന വിഷയത്തിൽ കലാസൃഷ്ടികള്‍ അവതരിപ്പിക്കും. ഫെസ്റ്റിവൽ മാര്‍ക്കറ്റിൽ ഫുഡ് ട്രക്കുകള്‍ക്ക് പ്രത്യേകം സോൺ ഉണ്ട്. സസ്റ്റൈനബിള്‍ മെര്‍ച്ചണ്ടൈസുകള്‍ വാങ്ങാനും അവസരമുണ്ട്. ഫെസ്റ്റിവൽ ഗേറ്റുകള്‍ ദിവസവും രാവിലെ 11.30 മുതൽ തുറക്കും. കൂടുതൽ വിവരങ്ങള്‍ക്ക് www.earthsoulfestival.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും...