പത്തനംതിട്ട : ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകള്‍ കൂടി നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ശബരിമലയിലേക്കെത്തുന്നത്. അവര്‍ക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ ശബരിമല റോഡുകള്‍ ആധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇത്തവണ തീര്‍ത്ഥാടന കാലം ആരംഭിക്കും മുന്‍പ് തന്നെ പൊതുമരാമത്ത് റോഡുകള്‍ നല്ല നിലവാരത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യോഗം ചേര്‍ന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു.
മണ്ഡലം: റോഡിന്റെ പേര്, അനുവദിച്ച തുക, പ്രവൃത്തി എന്ന ക്രമത്തില്‍
അരുവിക്കര: നെട്ടാര്‍ചിറ- വെള്ളനാട് – പൂവക്കല്‍, 1290.32 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. കാട്ടാക്കട: പൊങ്ങുംമൂട്- പ്ലാവൂര്‍ റോഡ്, പൊങ്ങുംമൂട് – ആനപ്പാട്, 762.50 ലക്ഷം, ബിസി ഓവര്‍ലേ. കൊട്ടാരക്കര: കരിക്കം- ലോവര്‍ കരിക്കം- ഈയംകുന്ന്- തട്ടം- പ്ലാവില- ഉദയ ജംഗ്ഷന്‍- കോരിത്തുവിള- നെല്ലിക്കുന്നം- കടലവിള റോഡ്, 1200 ലക്ഷം. ബിഎം ബിസി.
കൊട്ടാരക്കര: അമ്പലത്ത്കല ജെറ്റിഎസ് റോഡും അമ്പലത്ത്കല ഇരുമ്പനങ്ങാട് റോഡും- 380 ലക്ഷം, ബിഎം ബിസി. കൊട്ടാരക്കര: പെരുംകുളം- കലയപുരം റോഡ്, 500 ലക്ഷം റോഡ് മെച്ചപ്പെടുത്തല്‍. ആറന്‍മുള: കുമ്പഴ- പ്ലാവേലി റോഡ്, 725 ലക്ഷം, ബിഎം ബിസി. കോന്നി: ഇരപ്പന്‍കുഴി – പ്രമാടം അമ്പലം റോഡ്, 700 ലക്ഷം, ബിഎം ബിസി. റാന്നി: അത്തിക്കയം- കക്കുടുമണ്‍- മന്ദമരുതി റോഡ്, 1255 ലക്ഷം, ബിഎം ബിസി.
ചടയമംഗലം: പാരിപ്പള്ളി മാടത്തറ റോഡ് (നിലമേല്‍) – (കടയ്ക്കല്‍) ചടയമംഗലം മണ്ഡലത്തിലെ അനുബന്ധ പ്രവര്‍ത്തികളും, 1000 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. തിരുവല്ല: മണിപ്പുഴ- പെരിങ്ങര റോഡും മൂവടത്ത്പടി മേപ്രാല്‍ റോഡും 483.5 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. പീരുമേട്: 35-ാം മൈല്‍ കെ കെ റോഡ് തെക്കേമല, 850 ലക്ഷം, ബിഎം ബിസി. ചങ്ങനശേരി: 82-ാം മൈല്‍ എം.സി റോഡ്- 5-ാം മൈല്‍ സിഡബ്ലു റോഡ്, 300 ലക്ഷം, ബിസി ഓവര്‍ലേയും അനുബന്ധ പ്രവൃത്തികളും.
കളമശേരി: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 217 ലക്ഷം, റോഡ് റീസര്‍ഫസിംഗ്. കുന്നത്തുനാട്: പെരുമ്പാവൂര്‍ ആലുവ റോഡ്, 649.50 ലക്ഷം, ബിഎം ബിസി. ആലുവ: കരിയാട് മാട്ടൂര്‍ റോഡ് കാരിയാട് ജംഗ്ഷന്‍- എയര്‍പോര്‍ട്ട് ജംഗ്ഷന്‍, 269 ലക്ഷം, ബിഎം ബിസി. കാഞ്ഞിരപ്പള്ളി: കറുകച്ചാല്‍ മണിമല റോഡ്, 600 ലക്ഷം, ബിസി ഓവര്‍ലേ.
ഇടുക്കി: തൊടുപുഴ പുളിയന്‍മല റോഡ്, 369 ലക്ഷം, ബിസി ഓവര്‍ലേ. പുതുപ്പള്ളി: ചേന്നംപള്ളി കുമ്പഴ റോഡ്, 576 ലക്ഷം, ബിഎം ബിസി. അടൂര്‍: പറക്കോട് ഐവര്‍കാല റോഡ്, 1100 ലക്ഷം, ബിഎം ബിസി. പിറവം: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 344 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍.
തൃക്കാക്കര: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, 234.2 ലക്ഷം, റോഡ് മെച്ചപ്പെടുത്തല്‍. പാല: മുത്തോലി- കൊങ്ങാണ്ടൂര്‍ റോഡ്, 800 ലക്ഷം, ബിഎം ബിസി. പെരുമ്പാവൂര്‍: ആലുവ മൂന്നാര്‍ റോഡ്, 902 ലക്ഷം, ബിഎം ബിസി. മൂവാറ്റുപുഴ: മൂവാറ്റുപുഴ – അഞ്ചല്‍പെട്ടി, 200 ലക്ഷം, ബിഎം ബിസി. ആലുവ: പെരുമ്പാവൂര്‍ ആലുവ റോഡ് പകലോമറ്റം-തോട്ടമുഖം ബ്രിഡ്ജ്, 512.5 ലക്ഷം, ബിഎം ബിസി, ഇടുക്കി: തങ്കമണി- നീലിവയല്‍- പ്രകാശ് റോഡ്, 733.90 ലക്ഷം, ബിഎംബിസി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033