സാമൂഹ്യ നീതിക്ക് ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണം : പി.ഡി.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് ഭരണഘടന അനുവദിച്ച് നല്‍കിയ സംവരണ സിദ്ധാന്തത്തിന്റെ അന്തസിനെ പോലും ചോദ്യം ചെയ്യപ്പെട്ട് മുന്നോക്ക -സാമ്പത്തിക സംവരണം നടപ്പിലാക്കപ്പെടുന്ന ഭരണകൂട നിലപാടുണ്ടാവുകയും ആ നിലപാടിന് കോടതി അനുമതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ജനസംഖ്യാനുപാതിക സംവരണമെന്ന പി.ഡി.പി.നിലപാടില്‍ ശക്തമായ ജനാധിപത്യ പോരാട്ടം തുടരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് പറഞ്ഞു.

1993 ല്‍ പി.ഡി.പി. രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പാര്‍ട്ടി നയരേഖയില്‍ ഏറ്റവും പ്രാധാന്യപൂര്‍വ്വം നിലപാടായി സ്വീകരിച്ച ജനസംഖ്യാനുപാതിക സംവരണം എന്നത് ഇന്ന് ഏറ്റവും കാലിക പ്രസക്തമായിരിക്കുകയാണ്. സംവരണം എന്നത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഉപാധിയല്ല എന്നത് കൊണ്ട് സാമ്പത്തീക മാനദണ്ഡം പരിഗണിക്കേണ്ട വിഷയമല്ല.

സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം ഉള്‍പ്പെടെയുള്ള ജീവിത പ്രശ്നങ്ങളില്‍ പരിഗണന ലഭിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ അധികാര -ഉദ്യോഗ മേഖലകളില്‍ മതിയായ പ്രാതിനിധ്യം ലഭ്യമാക്കാന്‍ ഭരണഘടന വിഭാവനം ചെയ്ത സംവരണ തത്വം നടപ്പിലാക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗ്ഗം ജനസംഖ്യാനുപാതിക സംവരണമാണ്.

”ഫാസിസത്തിനെതിരെ മര്‍ദ്ദിതപക്ഷത്ത് അണിചേരുക ” എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി.അംഗത്വ കാമ്പയിനിന്റെ ഭാഗമായി ചേര്‍ന്ന നേതൃയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റഷീദ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്‍, സാബു കൊട്ടാരക്കര , മൈലക്കാട് ഷാ, റസാഖ് മണ്ണടി, സംസ്ഥാന ട്രഷറര്‍ എം.എസ്.നൗഷാദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ നടയറ ജബ്ബാര്‍ , ഹബീബ് റഹ്മാന്‍ പന്തളം , സലിം പെരുമ്പട്ടിക്കാട്ടില്‍, എം എസ്.അബ്ദുൽ ജബ്ബാർ,ഹാരിസ്മൂളമൂട്ടിൽ, ഹക്കീം പമ്മം, അഷറഫ്പരുമല,സക്കീർ കോന്നി, നൗഷാദ് ഏനാത്ത്,പി. ഡി. പി. വനിതാ വിഭാഗം ഷീജ അസീസ്, പ്രസന്നകുമാരി,വിദ്യാർത്ഥി സംഘടന മുഹസൽ മണ്ണടി,നിഷാദ് പഴകുളം, തൊഴിലാളി സംഘടന അലക്സാണ്ടർ ഏനാത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമാലുദീൻ നാലുപങ്ക്, നന്ദിയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...