കോന്നി കെ എസ് ആർ ടി സി സ്റ്റേഷൻമാസ്റ്ററുടെ ജനങ്ങളോടുള്ള പെരുമാറ്റത്തിനെതിരെ വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ജനങ്ങളോടുള്ള പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയരുന്നു. സ്റ്റാൻഡിൽ ബസ്സ് കയറുവാൻ എത്തുന്ന യാത്രക്കാരോടും സ്വകാര്യ ബസ്സ് ജീവനക്കാരോടും ഉൾപ്പെടെ പരുഷമായ രീതിയിൽ പെരുമാറുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയരുന്നത്.

കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറി ഇറങ്ങുകയും എന്നാൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകൾ സ്റ്റാൻഡിൽ കയറാതെ പോവുകയും ചെയ്യുന്നത് പതിവാകുകയാണ്. ഈ വിഷയങ്ങളിൽ ഒന്നും തന്നെ സ്റ്റേഷൻ മാസ്റ്റർ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ ഇദ്ദേഹത്തിന് താല്പര്യമുള്ള ആളുകളുടെ വാഹനങ്ങൾ സ്റ്റാൻഡിൽ വെക്കുന്നതിന് സമ്മതിക്കുകയും എന്നാൽ സ്റ്റാൻഡിന്റെ പരിസരത്ത് എവിടെ എങ്കിലും വാഹനം പാർക്ക് ചെയ്‌താൽ പോലും ഇയാൾ ആളുകളോട് തട്ടിക്കയറുകയും പരുഷമായ രീതിയിൽ സംസാരിക്കുകയും ചെയ്യുന്നതും പതിവാണ്.

കോന്നി നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സ് ജീവനക്കാർക്കാരോടും സ്ഥിരമായി ഇയാൾ കലഹത്തിൽ ഏർപ്പെടാറുണ്ട്. സർവീസിൽ കയറിയ നാൾ മുതൽ ഈ സ്റ്റേഷൻമാസ്റ്ററെ സംബന്ധിച്ച് നിരവധി പരാതികൾ ആണ് ജില്ലാ ഡിപ്പോയിൽ അടക്കം ലഭിച്ചിരിക്കുന്നത്. കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷനുള്ളിൽ കെ എസ് ആർ റ്റി സി ബസുകൾ കയറി ഇറങ്ങാത്തതിലും ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ട്. പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന ഇത്തരം കെ എസ് ആർ റ്റി സി ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...