തിരുനല്‍വേലിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരനായ പാസ്റ്റർക്ക് വധശിക്ഷ വിധിച്ച് തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി. തിരുനെൽവേലി സ്വദേശിയായ എബ്രഹാം എന്ന പാസ്റ്റർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 52,000 രൂപ പിഴയും ചുമത്തി. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടയാൾ തന്നെ അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളുടെ പരാതിയെ തുടർന്ന് 2022 ജൂലൈ 5നാണ് തിരുനെൽവേലി റൂറൽ വനിതാ പോലീസ് കേസെടുത്തത്. പിന്നാലെ എബ്രഹാം അറസ്റ്റിലാകുകയും ചെയ്തു. ജില്ലയിലെ തേവർകുളത്തിനടുത്തുള്ള മേല ഇളന്തൈകുളത്ത് പ്രാർത്ഥനാ ഹാൾ നടത്തിവരികയായിരുന്നു ഇദ്ദേഹം. അവധിക്കാലത്ത് മോറല്‍ ക്ലാസുകൾ എടുക്കുന്നതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.

കേസ് ‘അപൂർവങ്ങളിൽ അപൂർവം’ വിഭാഗത്തിൽപ്പെടുന്നതാണെന്ന് സ്പെഷ്യൽ കോടതി ജഡ്ജി കെ. സുരേഷ് കുമാർ നിരീക്ഷിച്ചു.”പ്രതി ചെയ്ത കുറ്റം അതീവ ഗൗരവമുള്ളതാണ്. മാർഗ്ഗദർശനം നൽകേണ്ട കുഞ്ഞുങ്ങളെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. ചെയ്ത തെറ്റിൽ യാതൊരുവിധ പശ്ചാത്താപവും പ്രതി കാട്ടിയിട്ടില്ല,” – ജഡ്ജി പറഞ്ഞു. ഇരകളായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. തിരുനെൽവേലി ജില്ലയിൽ ഈ വർഷം മാത്രം പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന 17-ാമത്തെ കേസാണിത്. ഇതിൽ രണ്ട് കേസുകളിലാണ് പ്രതികൾക്ക് വധശിക്ഷ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...