ഉളിക്കലിൽ പ്രവാസിയുടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു

For full experience, Download our mobile application:
Get it on Google Play

ഉളിക്കൽ: കണ്ണൂർ ഉളിക്കലിൽ നുച്യാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. വീട്ടിലുളളവർ വിമാനത്താവളത്തിൽ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തിൽ ഉളിക്കൽ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ ഉളിക്കൽ നുച്യാട്ടെ പ്രവാസിയുടെ വീട്ടിൽ നടന്നത് വൻകവർച്ചയാണ്. വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെ നുച്യാട്ടെ വീട്ടിൽ നിന്നും സിമിലി ഭർത്താവിനെ സ്വീകരിക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് തിരിച്ചു. ഒപ്പം മകളും ബന്ധുവും. ഈ സമയം വീട്ടിലുണ്ടായിരുന്നത് ഭിന്നശേഷിക്കാരനായ അച്ഛൻ മാത്രമായിരുന്നു. ഏഴുമണിയോടെ അച്ഛൻ പ്രഭാതഭക്ഷണം കഴിക്കാൻ നുച്യാട് ഭാഗത്തേക്ക് പോയി. വീടിന്റെ വാതിൽ പൂട്ടാതെ ചാരിയിട്ടു. ഈ സമയമാകാം കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ കയറിയ മോഷ്‌ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണ്ണം കവർന്നു. സുരക്ഷിതമായി മടങ്ങി. ഇതിനിടെ മടങ്ങിയെത്തിയ അച്ഛൻ മോഷണ വിവരം അറിഞ്ഞില്ല.

വൈകീട്ട് ഭർത്താവുമായി സിമിലിയും മകളും തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. റൂമിലെ അലമാര തുറന്നിട്ട നിലയിൽ വസ്ത്രങ്ങളും മറ്റും വാരി ലിച്ചിട്ടിരുന്നു. വീട്ടിലും പരിസരത്തും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. സമീപ സ്ഥാപനങ്ങളിലേയും വീടുകളിലേയും ക്യാമറകൾ പോലീസ് പരിശോധിച്ചു. സ്ഥലവും വീടും നന്നായി അറിയാവുന്ന ആളാകാം മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...