പത്ത് വയസില്‍ താഴെയുള്ള 276 കാട്ടാനകള്‍ ചരിഞ്ഞു : നാട്ടാനകള്‍ സുരക്ഷിതര്‍, കേരളത്തിലെ വനങ്ങളില്‍ സംഭവിക്കുന്നത്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: രോഗമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സംസ്ഥാനത്ത് ചരിയുന്ന കാട്ടാനകളില്‍ 40 ശതമാനവും കുട്ടിയാനകളെന്ന് വനം വകുപ്പ് സര്‍വേ. 2015നും 2022നുമിടയില്‍ 735 ആനകള്‍ ചരിഞ്ഞതില്‍ 276ഉം പത്ത് വയസില്‍ താഴെയുള്ളവയാണ്. പത്തിനും 20നുമിടയിലുള്ള 155 കുട്ടിയാനകളും ചരിഞ്ഞു. പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷൻ ഫൗണ്ടേഷനിലെ ലീഡ് വൈല്‍ഡ് ലൈഫ് മോണിറ്ററിംഗ് എക്‌സ്‌പെര്‍ട്ട് ഡോ.എം.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് പഠനം നടത്തിയത്. വയറിനെയും കുടലിനെയും അനുബന്ധ അവയവങ്ങളെയും ബാധിക്കുന്ന പകര്‍ച്ച വ്യാധിയായ വൈറസ് രോഗമാണ് (എൻഡോതെലിയോട്രോപിക് ഹെര്‍പിസ്) പ്രധാന കാരണം. ഏഷ്യയില്‍ എട്ട് വയസുള്ള ആനക്കുട്ടികളില്‍ മരണ നിരക്ക് 80 ശതമാനമാണ്. പ്രായം കൂടുമ്പോള്‍ മരണനിരക്ക് കുറയുന്നു. രോഗപ്രതിരോധത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.

10 കൊല്ലം മുമ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വാക്‌സിൻ കണ്ടെത്താൻ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും തുടര്‍ പ്രവര്‍ത്തനമുണ്ടായില്ല. നാട്ടാനകളെ ബാധിക്കാത്തതാണ് കാരണം. രോഗം ബാധിച്ചാല്‍ ഏതാനും ദിവസത്തിനുള്ളില്‍ മരിക്കും. തുടക്കം, . അതിതീവ്ര ഘട്ടത്തിലെത്തിയാല്‍ ആന്തരിക രക്തസ്രാവമുണ്ടായി ഒരു മണിക്കൂറിനകം മരിക്കും. ചരിയുന്നത് കാട്ടിലായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും രോഗത്തെപ്പറ്റി സൂക്ഷ്മ പരിശോധനയ്ക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...