പത്തനംതിട്ട : മാര്‍ച്ച് 5നു ശേഷം സംസ്ഥാനത്തും ജില്ലയിലും എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ തുടരണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നു വന്നവര്‍ക്കുക്കൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ക്കും ഇതു ബാധകമാണ്.
ഈ കാലയളവില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു സന്ദര്‍ശകരുമായോ കുടുംബാംഗങ്ങളുമായോ സമ്പര്‍ക്കമില്ലാതെ വായുസഞ്ചാരമുള്ള ഒരു മുറിയില്‍ തനിച്ചുകഴിയേണ്ടതാണ്. കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തെ കരുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുള്‍പ്പെടെ എല്ലാവരും ഈ നിര്‍ദേശം പാലിക്കണം. ജില്ലയില്‍ മാര്‍ച്ച് 22 ന് എത്തിയവരുടെ ക്വാറന്റൈന്‍ കാലാവധി അവസാനിക്കുന്നത് എപ്രില്‍ 19 ശേഷമായിരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ ക്വാറന്റൈന്‍ കാലാവധി 28 ദിവസം : ഡി.എം.ഒ
RECENT NEWS
Advertisment