നാലുവർഷത്തിനിടെ ജില്ലയിലെ മനുഷ്യവാസ മേഖലകളിൽനിന്ന്‌ പിടികൂടിയത് 28 രാജവെമ്പാലകളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ മനുഷ്യവാസ മേഖലകളിൽനിന്ന്‌ നാലുവർഷത്തിനിടെ വനംവകുപ്പ്‌ പിടികൂടി കാട്ടിൽ വിട്ടത്‌ 28 രാജവെമ്പാലകളെ. ഇതിൽ വീടുകൾക്കുള്ളിൽനിന്ന്‌ പിടികൂടിയവയും ഉൾപ്പെടും. വീടുകൾക്ക്‌ സമീപത്തെ തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽനിന്നാണ്‌ കൂടുതലും രാജവെമ്പാലകൾ പിടിയിലായത്‌. 2022 മുതൽ 2025 ജൂലൈ മൂന്നുവരെ ജില്ലയിൽ 28 രാജവെമ്പാലകളെ പിടികൂടി വനമേഖലയിലേക്ക്‌ തിരികെ വിട്ടുവെന്നാണ്‌ കണക്ക്‌. 2024ൽ 10 എണ്ണത്തെയാണ്‌ പിടികൂടിയത്‌. 2021 മുതൽ 2025 വരെ സംസ്ഥാനത്താകെ ഇത്തരം 494 കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌.

കഴിഞ്ഞ ഡിസംബറിൽ കോന്നി പോത്തുപാറയിലെ കേജീസ് കട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലെ അടുക്കളയിൽനിന്നും രാജവെമ്പാലയെ പിടികൂടി. നവംബറിൽ കോന്നി ആനകുത്തി പെരിഞ്ഞൊട്ടയ്ക്കൽ അയ്യന്തിയിൽ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലിൽ ചുറ്റിയ നിലയിൽ രാജവെമ്പാലയെ കണ്ടു. സ്‌ട്രൈക്കിങ്‌ ഫോഴ്‌സ്‌ എത്തി പിടികൂടി വനത്തിൽ വിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...