കോട്ടാങ്ങല്‍ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്കു വ്യാഴാഴ്ച ചൂട്ടു വെക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കോട്ടാങ്ങല്‍ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്കു വ്യാഴാഴ്ച ചൂട്ടു വെക്കും. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറും ആണ്‌ ചൂട്ടു വെക്കുന്നത്. കരക്കാരുടെ നിറ സാന്നിധ്യത്തിൽ ഏവരുടെയും അനുവാദം തേടി കരനാഥൻമാർ ചൂട്ടുകറ്റ യിലേക്ക് അഗ്നിയെ ആവാഹിച്ചു പടയണിക്കു ശുഭാരംഭം കുറിക്കും.  വൃത ശുദ്ധിയുടെയും മുന്നൊരുക്കത്തിന്റെയും നാളുകൾ കരകളെ ആത്മീയ ഉണർവിലേക്കു നയിക്കുന്നു.

ജനുവരി 28നു ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടു വെക്കും. ജനുവരി 29നു ചൂട്ടു വലത്തു നടക്കും. ജനുവരി 30,31 തീയതികളിൽ ഗണപതി കോലവും ഫെബ്രുവരി 1,2 തീയതികളിൽ അടവിയും നടക്കും. ഫെബ്രുവരി 3,4 തീയതികളിൽ വലിയ പടയണി നടക്കും. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങ് ആണ്‌. അതേ ദിവസങ്ങളിൽ തിരുമുഖം ദർശനം സാധ്യമായതിനാൽ പതിനായിരങ്ങൾ ആണ്‌ ക്ഷേത്രത്തിലേക്ക് പ്രാർത്ഥനാപൂർവ്വം എത്തുന്നത്. തുടർന്ന് മകര ഭരണി നാളിൽ ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയുന്നതോടെ പടയണി സമംഗളം പര്യവസാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...