28 വയസിൽ 32 ലഹരിക്കേസുകളിൽ പ്രതി ; യുവാവ് കരുതൽ തടങ്കലിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ മംഗലപുരം പൊലീസ് കരുതൽ തടങ്കലിലാക്കി. പള്ളിപ്പുറം പാച്ചിറ സ്വദേശി ഷെഫീഖ് (28) ആണ് പോലീസിന്‍റെ പിടിയിലായത്. ഇയാളെ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തിരണ്ടോളം ലഹരിക്കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് പറയുന്നു. ലഹരിവസ്തുക്കളുടെ വിൽപനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

മംഗലപുരം പോലീസ് നൽകിയ വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് പ്രതിക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവിട്ടത്. തുടർന്ന് മംഗലപുരം പോലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഷെഫീഖിന്‍റെ സഹോദരൻ ഷെമീറും കഴിഞ്ഞ ഫെബ്രുവരി 17 മുതൽ കാപ്പ നിയമപ്രകാരം ഇതേ ജയിലിൽ തടവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...