മുംബൈ : യുവതികളെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചതിച്ച് പെണ്‍വാണിഭ സംഘത്തിന്‍റെ കെണിയില്‍പ്പെടുത്തി. സംഭവത്തില്‍ 28കാരനായ നിതിന്‍ നവീന്‍ സിങ് അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപെടുത്തി. ഡമ്മി കസ്റ്റമറെ ഉപയോഗിച്ചാണ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മഹേഷ് താവ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.