കാറിന് തീപിടിച്ച് 28കാരൻ മരിച്ചു ; കൊലപാതകമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗ്രേറ്റർ നോയിഡ : 28കാരൻ കാറിൽ വെന്തുമരിച്ച നിലയിൽ. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിൽ ഫോർച്യൂണർ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഗാസിയാബാദിലെ നെഹ്‌റു നഗറിൽ താമസിക്കുന്ന സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. കാർ കത്തുന്നത് കണ്ട് എത്തിയ നാട്ടുകാർ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണമായും കത്തിക്കരിച്ച നിലയിലാണ്. ഉച്ചയ്ക്ക് 2.30 ന് ശേഷം സഞ്ജയ് യാദവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സഞ്ജയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ കാണാനുമില്ല. സഞ്ജയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചതാവാമെന്ന് ബന്ധുക്കൾ പറയുന്നു. സഞ്ജയ് അഞ്ച് ലക്ഷം കടമായി നൽകിയിരുന്നു. അത് തിരിച്ച് നൽകാതിരിക്കാൻ കൊലപ്പെടുത്തിയതാവാമെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...