മുൻ എംഎൽഎ കെ സി രാജഗോപാലൻ്റെ പഞ്ചായത്തിൽ 28 കാരൻ പ്രസിഡൻ്റ് ആകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുൻ എംഎൽഎ കെ സി രാജഗോപാലൻ്റെ പഞ്ചായത്തിൽ 28 കാരൻ പ്രസിഡൻ്റ് ആകും. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് നെജോ മെഴുവേലിയെ പ്രസിഡന്റ് ആക്കുന്നത്. ഇവിടെ സിപിഎമ്മിൽ നിന്ന് 76കാരനായ മുൻ എംഎൽഎ കെ സി രാജഗോപാലൻ പ്രസിഡൻ്റ് ആകാൻ മത്സരിച്ചെങ്കിലും പ്രതിപക്ഷ അംഗം മാത്രമായി ഒതുങ്ങിയിരുന്നു. കാലുവാരൽ ആരോപണം ഉൾപ്പെടെ പിന്നീട് കെസിആർ ഉന്നയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ആണ് നെജോ മെഴുവേലി. തദ്ദേശ തെരഞ്ഞെടുപ്പിൽ മെഴുവേലി പഞ്ചായത്തിൽ കോൺ​ഗ്രസ് ആണ് വിജയിച്ചത്.

20 വർഷത്തിന് ശേഷം ആണ് മെഴുവേലി പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിൽ ഏറുന്നത്. തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന് കെസിആർ തുറന്നടിച്ചിരുന്നു. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും അതുകൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നുമാണ് കെസി രാജഗോപാലൻ പറഞ്ഞത്. തന്നെ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...