29-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് കൊടിയിറക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏഴു ദിനരാത്രങ്ങൾ തിരുവനന്തപുരം നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. സംവിധായിക പായൽ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’ മുഖ്യമന്ത്രി സമ്മാനിക്കും. സുവർണ ചകോരം, രജത ചകോരം, കെ ആർ മോഹനൻ എൻഡോവ്മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പ് മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി ശിവൻകുട്ടി എന്നിവർ ചേർന്ന് അർമേനിയൻ ചലച്ചിത്ര സംവിധായകരായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും. 2024 ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും.

ജൂറി അംഗങ്ങൾക്കുള്ള പുരസ്കാരം മന്ത്രി കെ രാജൻ, വി കെ പ്രശാന്ത് എം.എൽ.എ എന്നിവർ നൽകും. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ചടങ്ങിൽ സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖ ഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. ചലച്ചിത്ര വികസന കോർപറേഷൻ ചെയർ പേഴ്സൺ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‌ ചെയർ പേഴ്സൺ കെ മധുപാൽ എന്നിവർ ആശംസകൾ അറിയിക്കും. സംവിധായകനും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സോഹൻ സീനുലാൽ നന്ദി പറയും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പോലീസ്

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ...

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...