29 മത് മാടമൺ ശ്രീനാരായണ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: 29 മത് മാടമൺ ശ്രീനാരായണ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് തുടക്കം. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലും 11 വരെയാണ് കൺവെൻഷൻ. രാവിലെ 6 ന് ഗണപതി ഹോമത്തോടെ തുടക്കമായി. തുടർന്ന് വിഗ്രഹ ഘോഷയാത്ര 1245-ാം നമ്പർ കോട്ടമൺ പാറ ശാഖയിൽ നിന്നും ദീപ പ്രയാണം 2072 -ാം നമ്പർ പേഴുംപാറ ശാഖയിൽ നിന്നും പതാക ഘോഷയാത്ര 1182 -ാം നമ്പർ ചിറ്റാർ ശാഖയിൽ നിന്നും കൊടിക്കയർ ഘോഷയാത്ര 3434 -ാം നമ്പർ നാറാണംമൂഴി ശാഖയിൽ നിന്നും കൊടിമര ഘോഷയാത്ര 2252 -ാം നമ്പർ കുടമുരുട്ടി ശാഖയിൽ നിന്നും പുറപ്പെട്ട് ഉച്ചക്ക് 2.30 ടെ കൺവെൻഷൻ നഗറിൽ എത്തിച്ചേർന്നു.

വിവിധ ഘോഷയാത്രകളെ സംഘാടക സമിതി ഭാരവാഹികൾ സ്വീകരിച്ചു. 2.40ന് വിഗ്രഹ പ്രതിഷ്ഠ സുമേഷ് പ്രശാന്ത് ശാന്തി നിർവഹിച്ചു. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ.വസന്തകുമാർ പതാക ഉയർത്തി. 3 ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ കൺവെൻഷൻ സന്ദേശം നൽകി സംസാരിച്ചു. യോഗത്തിൽ മാടമൺ കൺവെൻഷന്റെ സമാരംഭകരെ ആദരിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനറും റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ അഡ്വ. മണ്ണടി മോഹനൻ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, വനിതാസംഘം യൂണിയൻ അഡ്, കമ്മിറ്റി വൈസ് ചെയർപേഴ്സൺ മണിയമ്മ ചന്ദ്രൻ, വനിതാസംഘം യുണിയൻ അഡ്. കമ്മിറ്റി ട്രഷറർ നിർമ്മല ജനാർദ്ദനൻ, ജി.ഡി.പി.എസ് റാന്നി താലൂക്ക് സെക്രട്ടറി ഇ.കെ മനോജ്, ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് പി.എൻ.സന്തോഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...