തൃശൂരില്‍ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊരട്ടിയില്‍ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയിലായി. സോപ്പ് എന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന 92 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശികളായ അനൂപ്, മൂസ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുമാണ് പ്രതികള്‍ ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നിരുന്നത്.

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ സോപ്പ് ഉല്‍പന്നങ്ങള്‍ എന്ന വ്യാജേനയാണ് ഇവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിച്ചത്. ഓപ്പറേഷന്‍ ആഗസ്റ്റ് ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനയില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കൊരട്ടി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന ഹാന്‍സ് ഉള്‍പ്പടെയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. 92 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ്, ശിക്കാര്‍, എസ്.എസ് വണ്‍ എന്നിങ്ങനെ പല പേരുകളിലുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലഹരി ഉത്പന്നങ്ങള്‍ വന്‍തോതില്‍ എത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...