ക്ലറിക്കല്‍ പിഴവ് : ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറാനും രജിസ്റ്റര്‍ ചെയ്യാനും ഡി.ജി.പിയുടെ അനുമതി വേണമെന്ന വിവാദ ഉത്തരവ് തിരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറാനും രജിസ്റ്റര്‍ ചെയ്യാനും ഡി.ജി.പിയുടെ അനുമതി വേണമെന്ന വിവാദ ഉത്തരവ് തിരുത്തി. ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ലെന്നും സംസ്ഥാന പോലീസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്നും പറയുന്ന ഉത്തരവാണ് തിരുത്തിയത്. ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പോലീസ് ആസ്ഥാനം അറിയിച്ചു.

ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളില്‍ മാത്രം ഡി.ജി.പിയുടെ അനുമതി മതിയെന്നും പോലീസ് വിശദീകരിച്ചു. പിഴവ് പരിഹരിച്ച്‌ ഡി.ജി.പിയുടെ പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഡി.ജി.പിയുടെ ഉത്തരവ് ക്രൈബ്രാഞ്ചിന്റെ അധികാരത്തില്‍ കൈകടത്തലാണെന്ന് വലിയ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് ഉത്തരവ് തിരുത്തുമെന്ന് പോലീസ് അറിയിച്ചത്.

അതേസമയം കോടതിയുടേയോ സര്‍ക്കാരിന്റെയോ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുമ്പോള്‍ ഡി.ജി.പിയുടെ മുന്‍കൂര്‍ അനുതി വേണമെന്ന പുതിയ നിര്‍ദേശത്തില്‍ വ്യക്തമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല. സംസ്ഥാന ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയ്ക്ക് ഏതെല്ലാം കേസുകളാണ് കൈമാറേണ്ടത് എന്നീ മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ഇന്നലെ സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറങ്ങിയത്.

ഇതനുസരിച്ച്‌, സംസ്ഥാന പോലീസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്നാണ് എഴുതിയിരുന്നത്. പോലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറണം എന്നും നേരത്തേയുള്ള ഉത്തരവിലുണ്ടായിരുന്നു. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങള്‍ കൈവശം വെച്ച കേസും മോഷണ കേസും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....