ചെന്നൈ : വിരുധുനഗറില്‍ അനധികൃത പടക്കനിര്‍മ്മാണത്തിനിടെ സ്പോടനം, അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു. സെല്‍വമണി (35), കര്‍പ്പാഗം(35) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൂരിയ, പ്രഭാകര്‍, അണ്ണാബാക്കിയം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ ശിവകാശി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. തായ്‌പെട്ടി ആര്‍ട്ടിസ്‌റ്റ് കോളനി സ്വദേശിയായ 25കാരനായ സൂര്യയാണ് അനധികൃതമായി പടക്ക നിര്‍മ്മാണം നടത്തിയിരുന്നത്. സംഭവത്തില്‍ വെമ്പകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി : 2 പേര്‍ കൊല്ലപ്പെട്ടു – മൂന്നുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment