ജയ്പൂര്‍ : പാചകവാതക സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍-അജ്മീര്‍ അതിര്‍ത്തിയിലെ എക്സ് പ്രസ്സ് ഹൈവേയിലാണ് അപകടം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ ദൂരെ കേട്ടയതായും സംഭവത്തിന് പിന്നാലെ മണിക്കൂറുകള്‍ ഗാതഗതം സ്തംഭിച്ചതായും പോലീസ് പറഞ്ഞു. തീപിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല.
വാഹനത്തില്‍ 300 ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായി ജയ്പൂര്‍ റൂറല്‍ എസ്പി ഗ്യാന്‍ പ്രകാശ് പറഞ്ഞു. ട്രക്കില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മറ്റ് നാല് പേര്‍ രക്ഷപെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.