പാചകവാതക സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ച് വന്‍ സ്പോടനം ; രണ്ടു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : പാചകവാതക സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍-അജ്മീര്‍ അതിര്‍ത്തിയിലെ എക്സ് പ്രസ്സ് ഹൈവേയിലാണ് അപകടം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ ദൂരെ കേട്ടയതായും സംഭവത്തിന് പിന്നാലെ മണിക്കൂറുകള്‍ ഗാതഗതം സ്തംഭിച്ചതായും പോലീസ് പറഞ്ഞു. തീപിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല.

വാഹനത്തില്‍ 300 ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായി ജയ്പൂര്‍ റൂറല്‍ എസ്പി ഗ്യാന്‍ പ്രകാശ് പറഞ്ഞു. ട്രക്കില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മറ്റ് നാല് പേര്‍ രക്ഷപെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...