കൊല്ലം : മണ്‍ട്രോതുരുത്തില്‍ മത്സബന്ധനത്തിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. വെള്ളിമണ്‍ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48) എന്നിവരാണ് മരിച്ചത്. സാബുവിന്റെ മൃതദേഹം മന്‍ഡ്രോതുരുത് എസ് വളവില്‍ നിന്നും കണ്ടെത്തി. ബാബുവിന്റെ മൃതദേഹവും സമീപത്തും നിന്നും പിന്നീട് കണ്ടെത്തി.
ഇന്നലെ വൈകിട്ട് 3 മണിയോടെ അഷ്ടമുടി കായലില്‍ പെരുമാണ്‍ ഭാഗത്ത് മത്സ്യബന്ധനത്തിന് പോയതാണ് ഇരുവരും. രാവിലെ തിരികെയെത്താത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം മന്‍ഡ്രോതുരുത്തില്‍ നിന്നും കണ്ടെത്തിയത്.