അങ്കമാലി: കറുകുറ്റിയിൽ വീട് നിർമാണത്തിനിടെ സൺ ഷെയ്ഡ് തലയിൽ വീണ് രണ്ടുപേർ മരിച്ചു. രാവിലെ 8:45ന് സൺ ഷെയ്ഡ് മൂന്ന് ജോലിക്കാരുടെ ദേഹത്തേക്ക് വീണാണ് അപകടം. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ബംഗാളുകാരൻ അലി ഹസൻ വഴിമധ്യേ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന അങ്കമാലി മുരിങ്ങൂർ സ്വദേശി ജോണി അന്തോണി ആശുപത്രിയിൽവെച്ച് മരണമടഞ്ഞു. പരുക്കേറ്റ ബംഗാളുകാരൻ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ് റിസൾട്ടുകൾ കിട്ടിയതിനു ശേഷമേ കൂടുതൽ പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
വീട് നിർമാണത്തിനിടെ സൺ ഷെയ്ഡ് തലയിൽ വീണ് രണ്ടുപേർ മരിച്ചു
RECENT NEWS
Advertisment