കൊച്ചുകുട്ടികള്‍ക്ക് പരീക്ഷ ഉച്ചക്ക് നടത്തുന്നത് ബാലാവകാശ ലംഘനമെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്‍.പി-യു.പി- ഹൈസ്‌ക്കൂള്‍ പരീക്ഷ ഉച്ചക്ക് നടത്തുന്നത് ബാലാവകാശ ലംഘനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കടുത്ത വേനലില്‍ കൊച്ചുകുട്ടികള്‍ക്ക് ഉച്ചക്ക് വാര്‍ഷിക പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ സമീപനത്തിനെതിരെയാണ് കെ.സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇത്രയും ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നിട്ടും അനങ്ങാതിരിക്കുന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേരളത്തിന് അപമാനമാണ്. . 11 മുതല്‍ മൂന്ന് വരെ സൂര്യാഘാത സാധ്യതയുണ്ടെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും പറയുന്ന സര്‍ക്കാര്‍ കുരുന്നുകളെ കൊടുംചൂടിലേക്ക് ഇറക്കിവിടുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.

അതസേമയം അടിയന്തരമായി പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കടുത്ത വേനലില്‍ സ്വന്തം വാഹനത്തില്‍ വരുന്ന കുട്ടികള്‍ മാത്രമല്ല പരീക്ഷ എഴുതാന്‍ വരുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മനസിലാക്കണം. കാല്‍ നടയായും പൊതുവാഹന സൗകര്യം ഉപയോഗിച്ചും വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെയാണ് ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ ബാധിക്കുന്നത്. നട്ടുച്ചയ്ക്ക് പുറത്തിറങ്ങേണ്ടി വരുന്നത് കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...