മധുര: തീപിടിച്ച കെട്ടിടം തകര്‍ന്നു വീണ് രണ്ട് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ മരിച്ചു. തമിഴ്നാട്ടില്‍ മധുരയിലാണ് അപകടം. പഴക്കമേറിയ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത് അണയ്ക്കാനായി അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന് അടിയില്‍ പ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് രണ്ടു പേര്‍ മരണത്തിനു കീഴടങ്ങിയത്. രണ്ടു പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
കെ ശിവരാജന്‍, പി കൃഷ്ണമൂര്‍ത്തി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുഃഖം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.