തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മാത്രമാണ് മഴ ലഭിച്ചത്. കോട്ടയം ജില്ലയിലെ കോഴയില്‍ ആറ് സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ എനമക്കലില്‍ മൂന്ന് സെന്റിമീറ്ററും സിയാല്‍ കൊച്ചി, മൂന്നാര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയും ലഭിച്ചു. വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ആഘാതം കേരളത്തിലുമുണ്ടാകും. കേരളത്തില്‍ ഓഗസ്റ്റ് 25-26 പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ ഇടിയോടു കൂടിയ മഴ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത രണ്ട് ദിവസവും ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
സിയാല്‍ കൊച്ചി
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെല്‍ഷ്യസ്
കണ്ണൂര്‍
കൂടിയത്- 26 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
കരിപ്പൂര്‍ (എപി)
കൂടിയത്- 27 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്
കൊച്ചി എപി
കൂടിയത്-28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
കോട്ടയം (ആര്‍ബി)
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട്
കൂടിയത്- 27 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
പാലക്കാട്
കൂടിയത്- 28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
പുനലൂര്‍
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
വെളളാനിക്കര
കൂടിയത്- 26 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്
*മത്സ്യതൊഴിലാളി ജാഗ്രതനിര്‍ദ്ദേശം*
*കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല*
*പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം*
*24-08-2020 മുതല്‍ 27-08-2020 വരെ*: തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍,മധ്യ-പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യത.
*27-08-2020*: ഗുജറാത്ത് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.