മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എഴുപതോളം ആളുകള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

റായിഗഡ്: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്ന് വീണ് 15 പേര്‍ക്ക് പരിക്ക്. എഴുപതോളം ആളുകള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റായിഗഡ് ജില്ലയിലെ മഹാഡിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. പൂനെയില്‍ നിന്ന് എന്‍.ഡി.ആ‌ര്‍.എഫിന്റെ മൂന്ന് സംഘങ്ങള്‍ സംഭവസ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ട്. പത്ത് വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 അപ്പാര്‍ട്ട്മെൻറ്സ് ഉണ്ടായിരുന്നു. ആദ്യത്തെ മൂന്ന് നിലകള്‍ വീഴുന്ന ശബ്ദം കേട്ട് കുറച്ചാളുകള്‍ ഓടി മാറിയിരുന്നു. പരിക്കേറ്റവരെ ഗവണ്‍മെന്റെ് ആശുപത്രികളിലേയ്ക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനമരം പുഴയിൽ മുതല ഭീതി ; പ്രദേശവാസികൾ ആശങ്കയിൽ

0
പനമരം: വയനാട്ടിലെ പനമരം വലിയപുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ....

തനിക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്ന വസ്തുതാവിരുദ്ധമായ വാർത്തയിൽ കമന്റ് ചെയ്ത് രഞ്ജിനി ഹരിദാസ്

0
ന്യൂഡൽഹി : നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി...

തൃക്കാക്കരയിൽ കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിച്ചതാതി പരാതി

0
കൊച്ചി: കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ സംഘം വഴിയിലൂടെ...

താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

0
കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി....